arif-mohammed-khan-devendra

നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ദേവേന്ദ്രകുമാര്‍‌ ജോഷി കേരള ഗവര്‍ണറായേക്കും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മറ്റൊരു പദവിയിലേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമാകും ഗവര്‍ണറെ മാറ്റുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോവ ഗവര്‍ണര്‍  പി.എസ്.ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ക്കും മാറ്റം വന്നേക്കും. 

ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്‍റെ 22–ാം ഗവര്‍ണറായി 2019 സെപ്റ്റംബര്‍ ആറിനാണ് ചുമതലയേറ്റത്.