pinarayi-arif-mohammed-khan
  • കൂടുതല്‍ വിശദാംശങ്ങള്‍ തേടി വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും
  • മറുപടി നല്‍കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയില്‍
  • ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ക്ക് നേരിട്ട് വിളിപ്പിക്കാനാവില്ലെന്ന് സര്‍ക്കാര്‍

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍. കൂടുതല്‍ വിശദാംശങ്ങള്‍ തേടി വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. മറുപടി നല്‍കുന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ക്ക് നേരിട്ട് വിളിപ്പിക്കാനാവില്ലെന്ന് സര്‍ക്കാര്‍. 

 

അതേസമയം, ഗവർണർ വിശദീകരണം തേടിയത് സർക്കാരുമായി പുതിയ പോർമുഖം തുറന്നു. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്ഗവർണർക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാവ്യവസ്ഥയ്ക്കും ധാർമികതയ്ക്കും നിരക്കുന്നതല്ലെന്നായിരുന്നു ഗവർണർ നൽകിയ മറുപടി. മുഖ്യമന്ത്രിയുടെ നിർദേശത്തെത്തുടർന്നാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും ഗവർണർക്ക് വിശദീകരണം നൽകാതിരുന്നത്.

സ്വർണക്കടത്ത്, ഹവാല ഇടപാടുകളിലെ പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദ് ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടത്.

ENGLISH SUMMARY:

Malappuram remark row Governor to report to President