tvm-satelectricity

തിരുവനന്തപുരം എസ്എടി ആശുപത്രി പൂര്‍ണമായും ഇരുട്ടില്‍. ഡോക്ടര്‍മാര്‍ പരിശോധന നടത്തുന്നത് ടോര്‍ച്ച് വെളിച്ചത്തില്‍. വൈദ്യുതി ഇല്ലാത്ത രണ്ട് ദിവസം ആശുപത്രി പ്രവര്‍ത്തിച്ചത് ജനറേറ്റര്‍ സഹായത്തിലാണ്. ജനറേറ്റര്‍ കൂടി തകരാറിലായതോടെ ആശുപത്രി പൂര്‍ണമായും ഇരുട്ടിലായി. ആശുപത്രിക്ക് മുന്നിലുണ്ടായ പ്രതിഷേധത്തില്‍ രോഗികളും ബന്ധുക്കളും പൊലീസുമായി വാക്കേറ്റമുണ്ടായി. വൈദ്യുതി ഇല്ലാത്ത സമയത്ത് ആശുപത്രിയില്‍ പ്രസവം നടന്നെന്ന് രോഗികള്‍ പറയുന്നു.

 

നാലു മണിക്കൂറിനു ശേഷം വൈദ്യുതി പുനഃസ്ഥാപിച്ചു. കെഎസ്ഇബി – പിഡബ്ള്യുഡി വിഭാഗം സ്ഥിരമായി നടത്തുന്ന അറ്റകുറ്റപ്പണി ഇന്ന് നടന്നിരുന്നു. അതിനുശേഷം വൈദ്യുതി പുനഃസ്ഥാപിച്ചപ്പോഴാണ്  പിഴവുണ്ടായത്. 

ENGLISH SUMMARY:

Blackout in Trivandrum SAT Hospital leads to massive protest