horthus

മലയാള മനോരമ നവംബർ ഒന്നു മുതല്‍ മൂന്നുവരെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിക്കുന്ന ഹോർത്തൂസ്  ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ സംഘാടകസമിതിയുടെ ആദ്യയോഗം എം.കെ.രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവർകോവില്‍, മേയർ ബീനാ ഫിലിപ്പ്, കല്‍പറ്റ നാരായണല്‍, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടർ ജോസ് പനച്ചിപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു. 

 

വിവിധതരം കലകളും ഭക്ഷണവൈവിധ്യവും സാഹിത്യ സംവാദങ്ങളും സംയോജിക്കുന്നതാണ് ഹോർത്തൂസ്. കൊറിയന്‍ ഷെഫിന്‍റെ കുക്കറി സ്റ്റൂഡിയോയും കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പവലിയനും ഹോർത്തൂസിന്‍റെ പ്രത്യേകതയാവും. ഏഴ് വേദികളിലായി 120 സംവാദങ്ങള്‍ നടക്കും.

ENGLISH SUMMARY: