Yelahanka Superfast image credit: indiarailinfo.com
എറണാകുളം– യെലഹങ്ക, യെലഹങ്ക– എറണാകുളം ത്രൈവാര സ്പെഷല്‍ എക്‌സ്‌പ്രസുകളുടെ സർവീസ് ഒരാഴ്‌ച നീട്ടിയതായി അറിയിച്ചതിന് പിന്നാലെ റദ്ദാക്കി റെയില്‍വേ. രണ്ടു ദിവസം മുന്‍പാണ് യാത്രാതിരക്ക് കണക്കിലെടുത്ത് ഇരു ട്രെയിനുകളുടെയും സർവീസ് ഒരാഴ്‌ച നീട്ടിയതായി അറിയിപ്പ് വന്നത്. എന്നാല്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി ഇന്ന് പുറത്തിറക്കിയ അറിയിപ്പിലൂടെ ദക്ഷിണ റെയില്‍വേ അറിയിക്കുകയായിരുന്നു.
25, 27, 29 തീയതികളിൽ എറണാകുളത്ത് നിന്ന് 12.40 മണിക്ക് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 06101 എറണാകുളം - യെലഹങ്ക സൂപ്പർഫാസ്റ്റ് സ്പെഷലും സെപ്റ്റംബർ 26, 28, 30 തീയതികളിൽ 05.00 മണിക്ക് യെലഹങ്കയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 06102 യെലഹങ്ക-എറണാകുളം സൂപ്പർഫാസ്റ്റ് സ്പെഷലുമാണ് റദ്ദാക്കിയത്. സാങ്കേതികപരമായ കാരണങ്ങളാൽ റദ്ദാക്കിയെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. അറിയിപ്പ് ww.sr.indianrailways.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടാതെ വിജയവാഡ- കാസിപ്പേട്ട്- ബൽഹാർഷ സെക്ഷനിലെ വാറങ്കൽ-ഹസൻപാർട്ടി-കാസിപേട്ട് 'എഫ്' ക്യാബിനിലെ ഇന്‍റര്‍ലോക്കിങ് ജോലികള്‍ പൂര്‍ത്തിയാകാത്തത് കാരണം 2024 സെപ്റ്റംബർ 24ന് 22.25 മണിക്ക് ശ്രീ മാതാ വൈഷ്ണോ ദേവി കത്രയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന, ട്രെയിൻ നമ്പർ 16032 ശ്രീ മാതാ വൈഷ്ണോ ദേവി കത്ര- ഡോ എംജിആർ ചെന്നൈ സെൻട്രൽ ആൻഡമാൻ എക്സ്പ്രസ് റദ്ദാക്കിയതായി നോർത്തേൺ റെയിൽവേയും അറിയിച്ചിട്ടുണ്ട്.