Image Credit ; Facebook

തൃശൂരില്‍ പെണ്‍പുലിയെ തട്ടിയെടുത്തതായി പരാതി. ചക്കാമുക്ക് ദേശക്കാരാണ് പരാതിയുമായി വന്നത്. പെണ്‍പുലി സ്വയം വന്നതാണെന്ന് സീതാറാം മില്‍ ദേശക്കാര്‍ പ്രതികരിച്ചു.   

ഇതാണ് നിമിഷ. ചാലക്കുടിയില്‍നിന്നുള്ള  ഈ പെണ്‍പുലിയെ ചുറ്റിപ്പറ്റിയാണ് പുലിക്കടത്ത് വിവാദം. പുലിക്കളി സംഘങ്ങള്‍ തമ്മിലെ പോരിനെക്കുറിച്ച് പറയണ്ടല്ലോ. അപ്പോഴാണ് ഞങ്ങള്‍ പറഞ്ഞുവച്ചതായിരുന്നു നിമിഷയെ എന്ന് അവകാശപ്പെട്ട് ചക്കാമുക്ക് ദേശക്കാര്‍ രംഗത്തുവന്നത്. അവര്‌‍ക്കുവേണ്ടി പ്രമോഷനല്‍ വിഡിയോയും നിമിഷ ചെയ്തിട്ടുണ്ട്. അങ്ങനെ നിമിഷയെ കാത്ത് ആ ദേശം ഇരിക്കുമ്പോഴാണ് നേരം വെളുത്തപ്പോള്‍ പെണ്‍പുലി സീതാറാം മില്‍ ദേശക്കാര്‍ക്കൊപ്പം നാടകീയമായി പോയത്. 

വിവാദം മുഴുവന്‍ ഉരുത്തിരിഞ്ഞത് മനോരമ ന്യൂസ് ക്യാമറകൾക്ക് മുന്നിലാണ്. തട്ടിക്കൊണ്ടുപോയതാണോ എന്ന ചോദ്യത്തിന് നിമിഷയുടെ മറുപടി ഇതാ പുലിക്കളിയുടെ ചരിത്രത്തില്‍ അങ്ങനെ, പെണ്‍പുലി കടത്തും സംഭവിച്ചു. രണ്ടു പെണ്‍പുലിയുമായി ഇറങ്ങാന്‍ തീരുമാനിച്ച ചക്കാമുക്കിനാകട്ടെ ഒറ്റപ്പെണ്‍പുലി മാത്രമായി. ഇരുസംഘങ്ങളുടേയും ഭാരവാഹികള്‍ പരസ്പരം തര്‍ക്കിച്ചെങ്കിലും പുലിക്കളിയെ മാനിച്ച് തല്‍ക്കാലം അതെല്ലാം  പറഞ്ഞു തീര്‍ത്തു.

ENGLISH SUMMARY:

Missing penpuli Nimisha Bijo