മലപ്പുറം മമ്പാട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. സ്കൂട്ടര്‍ ഓടിച്ച നടുവക്കാട് സ്വദേശി ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദരന്റെ മകന്‍ മുന്ന് വയസുള്ള ധ്യാന്‍ദേവ് എന്നിവരാണ് മരിച്ചത്. ഷിനോജിനും രണ്ട് കുട്ടികള്‍ക്കും അപകടത്തില്‍ പരുക്കേറ്റു. സ്കൂട്ടറിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടകാരണം.