സെപ്റ്റംബര്‍ 12ന് റിലീസായി, തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ടോവിനോ ചിത്രം എആര്‍എം ടെലഗ്രാമില്‍ ഒരാള്‍ കാണുന്ന വിഡിയോ പങ്കിട്ട് സംവിധായകന്‍ ജിതില്‍ ലാല്‍. 'ഒരു സുഹ‍‍ൃത്താണ് ഈ വിഡിയോ അയച്ചത്. ഹൃദയ ഭേദകമാണ്. വെറേ ഒന്നും പറയാനില്ല. ടെലഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ, അല്ലാതെ എന്ത് പറയാന്‍' –   ജിതില്‍ ലാല്‍ രോഷത്തോടെ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്ന് നിർമിച്ച ചിത്രം അഞ്ചു ഭാഷകളിലാണ് റിലീസ് ചെയ്തത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. ഏറെ കാലങ്ങൾക് ശേഷം മലയാളത്തിൽ വരുന്ന 3ഡി ചിത്രമെന്ന വലിയ പ്രത്യേകതയും എആർഎമ്മിനുണ്ട്. 

തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ  ചായാഗ്രഹണവും  ഷമീർ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രമാണ് എആര്‍എം. 

ENGLISH SUMMARY:

ARM in Telegram; Director Jithin Laal shared the video