പാണക്കാട് തങ്ങള്‍ക്ക് ഓണപ്പുടവയും സമ്മാനങ്ങളും പണക്കിഴിയുമായി ഇന്നലെയെത്തിയത് ഒരു തന്ത്രികുടുംബം. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാടാണ് ഒാണക്കോടിക്കൊപ്പം പായസവും ശര്‍ക്കരവരട്ടിയും ഉണ്ണിയപ്പവും സമാധാനത്തിന്‍റെ ചിഹ്നമായ ഒലിവു മരത്തിന്‍റെ തയ്യും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് എത്തിച്ചു നല്‍കിയത്. മുതുവല്ലൂര്‍ ക്ഷേത്ര നവീകരണത്തിന് പിന്തുണയുമായി പാണക്കാട് കുടുംബവും മുസ്്ലീംലീഗ് നേതൃത്വവും നേരത്തെ രംഗത്തെത്തിയിരുന്നു. തന്ത്രികുടുംബം കൈമാറിയ പണക്കിഴി കൊണ്ടോട്ടി മുഹമ്മദലി ശിഹാബ് തങ്ങള്‍ ഡയാലിസിസ് യൂണിറ്റിന് കൈമാറി.