food-competition

TOPICS COVERED

പാലക്കാട് കഞ്ചിക്കോട് തീറ്റ മൽസരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മരണം. കഞ്ചിക്കോട് ആലാമരം സ്വദേശി സുരേഷ് (50) ആണ് മരിച്ചത്. മൽസരിച്ച് ഇഡ്ഡലി കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇഡ്ഡലി പുറത്തെടുത്ത ശേഷം സുരേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓണാഘോഷത്തിന്‍റെ ഭാഗമായി ആലാമരത്തെ യുവാക്കളുടെ കൂട്ടായ്മയാണ് തീറ്റ മൽസരം സംഘടിപ്പിച്ചത്.