തേവര എസ്എച്ച് കോളേജില്‍ ഒാണാഘോഷത്തിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. കൊമേഴ്സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസര്‍ ജെയിംസ് വി ജോര്‍ജ് ആണ് മരിച്ചത്. വടംവലി മല്‍സരത്തില്‍ പങ്കെടുത്ത ഉടനെ തല കറങ്ങി വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴ കല്ലാര്‍ക്കാട് നാഗപ്പുഴ സ്വദേശിയായ ജെയിംസ് വി ജോര്‍ജ് കോളേജിലെ സ്റ്റാഫ് സെക്രട്ടറി കൂടിയായിരുന്നു.