ഓണം ഉണ്ണാൻ കേരളത്തിലേക്ക് എത്താൻ ടിക്കറ്റിനായി നെട്ടോട്ടം ഓടി തമിഴ്നാട്ടിലെ മലയാളികൾ. ഓണത്തോട് അടുത്ത ദിവസങ്ങളിൽ സ്വകാര്യ ബസുകൾ വൻ തുകയ്ക്കാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഇത് വരെ പത്ത് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട് എന്നും കൂടുതൽ സ്പെഷൽ ട്രയിനുകൾ ഉടൻ പ്രഖ്യാപിക്കും എന്നും റയിൽവേ അധികൃതർ അറിയിച്ചു. ചെന്നൈയില് നിന്ന് പാലക്കാട് വഴി പോകുന്ന ട്രെയിനുകൾ വേണമെന്നാണ് ചെന്നൈ മലയാളികളുടെ ആവശ്യം.>
ഓണത്തിന് ദിവസങ്ങൾ മാത്രം ശഷിക്കേ എങ്ങനെ നാട്ടിലെത്തുമെന്ന ആശങ്കയിലാണ് തമിഴ്നാട്ടിലെ മലയാളികൾ. ചെന്നൈയില് നിന്ന് എറണാകുളത്തേക്ക് വൻ തുകയാണ് സ്വകാര്യബസുകൾ ഇടാക്കുന്നത്. 13 ്ന് പുറപ്പെടുന്ന ബസ്സിന് എറണാകുളം വരെ യാത്ര ചെയ്യണമെങ്കിൽ 4000 രൂപയോളം ഈടാ ക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ 1500 രൂപയ്ക്ക് ഉള്ളിൽ ലഭിക്കുന്ന ടിക്കറ്റിനാണ് സീസനായത്തോടെ ഇത്രയും തുക ഈടക്കുന്നത്. 13 നുള്ള ചെന്നൈ - കൊച്ചി വിമാന ടിക്കറ്റ് 4200 രൂപയ്ക്ക് ലഭിക്കും. ബസിനെക്കൾ വ്യത്യാസം 200 രൂപ മാത്രം. ട്രെയിൻ യാത്രയ്ക്കാവട്ടെ ടിക്കറ്റിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. ഇതുവരെ പത്ത് ഓണം സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടുണ്ട് എന്നും വിശാഖപട്ടണം - കൊല്ലം , സെക്കന്തരാബാദ് - കൊല്ലം സ്പെഷൽ ട്രെയിനുകൾ ഉടൻ പ്രഖ്യാപിക്കും എന്നും റയിൽവേ അധികൃതർ.
കോച്ചുകളുടെ ലഭ്യതയ്ക്ക് അനുസരിച്ചാണ് സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാര് എന്നും അതുകൊണ്ടാണ് വളരെ നേരത്തെ പ്രഖ്യാപിക്കാൻ സാധിക്കാതെ പോകുന്നതെന്നും റെയിൽവെ അധികൃതർ. എന്നാല് ചെന്നൈ സെൻട്രൽ നിന്ന് പാലക്കാട് വഴി തിരുവനന്തപുരത്തേക്കും മംഗളൂരുവിലേക്കും പോകുന്ന സ്പെഷൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് ചെന്നൈയിലേ മലയാളികളുടെ ആവശ്യം.എങ്കിലേ കേരളത്തിലെ എല്ലാ ജില്ലകളിലേക്കുള്ള യാത്രക്കാർക്കും പ്രയയോജനപ്പെ ടുകയുള്ളൂ എന്നും ഇവർ പറയുന്നു ബസുകളിൽ പോകുന്നത് സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും ആകില്ലെന്നും കുടുംബമായി പോകുന്നവർക്ക് താങ്ങാൻ കഴിയാത്ത ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്നും ഇദേഹം പറഞ്ഞു.