ആര്‍.എസ്.എസ്. നേതാവ് റാം മാധവുമായുള്ള എഡിജിപിയുെട കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ആ ചര്‍ച്ചയില്‍ പലരും പങ്കെടുത്തിരുന്നു. ആ പേരുകള്‍ അറിഞ്ഞാല്‍ കേരളം ഞെട്ടുമെന്നും പ്രതിപക്ഷനേതാവ്. പൂരം കലക്കിയത് എ.ഡി.ജി.പിയുടെ പദ്ധതിയെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും വി.ഡി.സതീശന്‍.
അതേസമയം, എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും, അല്ലെങ്കില്‍ രാജിവച്ച് പുറത്ത് പോകണമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ . ഡി.ജി.പി ബൊമ്മയാണ്. അദ്ദേഹം നടത്തുന്ന അന്വേഷണം പ്രഹസനമാണ്. തൃശൂര്‍ പൂരം കലക്കിയത് അന്വേഷിക്കാന്‍ എം.ആര്‍ അജിത് കുമാറിനെ ഏല്‍പ്പിച്ചത് കോഴിയെ കാണാതായ കേസ് കുറക്കനെ അന്വേഷിക്കാന്‍ എല്‍പ്പിച്ചത് പോലെയാണെന്നും കെ മുരളീധരന്‍ പരിഹസിച്ചു