സംസ്ഥാന സർക്കാരിന്റെ വിദ്യാവാഹിനി പദ്ധതിയിൽ സർവീസ് നടത്തുന്ന വാഹനയുടമകൾക്ക് ഉടൻ കുടിശിക തുക വിതരണം ചെയ്യും. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ. വാഹനയുടമകൾക്ക് ഏഴു മാസത്തെ വാടകതുക കുടിശികയായിരുന്നു. 

ആദിവാസി ഊരുകളിൽ നിന്ന് കുട്ടികളെ വാഹനമാർഗം സ്കൂളിലെത്തിക്കാനുള്ള സർക്കാർ പദ്ധതിയാണ് വിദ്യാ വാഹിനി. പദ്ധതിയിൽ സർവീസ് നടത്തി വന്ന വയനാട് ജില്ലയിലെ വാഹനയുടമകളാണ് കഴിഞ്ഞ 7 മാസമായി വാടക ലഭിക്കാതെ ദുരിതത്തിലായത്. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് സർക്കാരിന്റെ അടിയന്തര ഇടപെടൽ. കുടിശിക തീർക്കാൻ 1. 86 ലക്ഷം രൂപ അനുവദിച്ചു. 

തുക ഉടൻ വിതരണം ചെയ്യും. ഓണത്തിനു മുമ്പ് വിതരണം പൂർത്തിയാക്കും. കുടിശികയെങ്കിലും ലഭിക്കുന്നതോടെ വാഹനയുടമകൾക്ക് താൽകാലിക ആശ്വാസമാകും. വയനാട് ജില്ലയിൽ മാത്രം 250 ഓളം വാഹനങ്ങളാണ് വിദ്യാവാഹിനി സർവീസ് നടത്തുന്നത്. ഇടയ്ക്കിടെ തുക മുടങ്ങുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇവർക്ക് സമ്മാനിക്കുന്നത്...

ENGLISH SUMMARY:

The due amount will be distributed to the vehicle owners who are serving under the Vidyavahini project