മനോരമ ന്യൂസ് കേരള ക്യാനിലൂടെ ശ്രദ്ധേയയായ ഇസ ഫാത്തിമ മക്കയും മദീനയും കണ്ട നിര്‍വൃതിയില്‍ നാട്ടിലെത്തി. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഉംറ യാത്ര സഫലമായതിന്റെ സന്തോഷത്തിലാണ് ഇസയും കുടുംബവും. മനോരമ ന്യൂസ് ഇംപാക്ട്
മക്കയില്‍ പോകണമെന്നായിരുന്നു ആഗ്രഹം. ഉംറ യാത്രയിലൂടെ മദീനയും കണ്ടു. ഉമ്മയുടെ കൈപിടിച്ച് ഒരുകൂട്ടം തീര്‍ഥാടകര്‍ക്കൊപ്പം. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളായിരുന്നു ഇസ ഫാത്തിമയ്ക്കും ഉമ്മയ്ക്കും കഴിഞ്ഞുപോയത്..
മനമുരുകി പ്രാര്‍ഥിച്ച്, എല്ലാം സഫലമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് തിരികെ വിമാനം കയറിയത്. സ്വപ്നം നിറവേറ്റാന്‍ ഒപ്പം നിന്നവരെയെല്ലാം നന്ദിയോടെ ഇസയും ഉമ്മ മുബീനയും ഓര്‍ക്കുന്നു. രക്താര്ബുധത്തോട് പോരാടി ജയിച്ച പതിമൂന്നുകാരിയാണ് ഇസ. മനോരമ ന്യൂസ് കേരള ക്യാനിലൂടെ ആഗ്രഹം പറഞ്ഞതിന് പിന്നാലെയാണ് മക്കയിലേക്ക് പറക്കാന്‍ അവസരമൊരുങ്ങിയത്. ഇനി സ്വന്തമായൊരു വീടെന്ന സ്വപ്നമാണ് ബാക്കി