ഫയല്‍ ചിത്രം
അന്‍വറിന്റെ പരാതിയില്‍ സിപിഎം സെക്രട്ടേറിയറ്റിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മനോരമ ന്യൂസിന്. പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന മാന്യത അന്‍വര്‍ കാണിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിനെ നീതീകരിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
പി.വി.അന്‍വര്‍ എഴുതിത്തന്നതില്‍ പി.ശശിക്കെതിരെ ഒന്നുമില്ലെന്ന് എം.വി.ഗോവിന്ദന്‍. ടിവിയില്‍ പറഞ്ഞതല്ലാതെ കോണ്‍ക്രീറ്റായി ഒന്നും പാര്‍ട്ടിയോട് ഉന്നയിച്ചിട്ടില്ല. പൊളിറ്റിക്കലായി ഒരു പരാതിയും ശശിക്കെതിെര ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും ഗോവിന്ദന്‍. ശശിക്കെതിരെ ഇപ്പോള്‍ ഒരു പരിശോധനയും ആവശ്യമില്ലെന്നും നിലപാട്. പി.ശശിക്കതിരെ അന്‍വര്‍ വെറുതെ പറഞ്ഞാല്‍ പോരെന്ന് എം.വി.ഗോവിന്ദന്‍. ശശി ഉത്തരവാദിത്തം നിറവേറ്റിയില്ല എന്ന അഭിപ്രായം പാര്‍ട്ടിക്കില്ല
അന്‍വറിന്റെ പരാതി പരിശോധിക്കേണ്ടത് സര്‍ക്കാര്‍ തലത്തിലെന്ന് എം.വി.ഗോവിന്ദന്‍. പാര്‍ട്ടി തലത്തിലെ പരിശോധന വേണമെങ്കില്‍ ആ ഘട്ടത്തില്‍ അതിനും തയാര്‍. പാര്‍ട്ടിയുടെ നിയമസഭാംഗമായ ആള്‍ ആരോപണം ഉന്നയിക്കേണ്ടത് ഇങ്ങനെയല്ല. അന്‍വറിന് തെറ്റുപറ്റിയോ എന്ന ചോദ്യത്തിന് അങ്ങനെ പറഞ്ഞില്ലെന്ന് മറുപടി. പാര്‍ട്ടി അംഗം അല്ലാത്തതുകൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും എം.വി.ഗോവിന്ദന്‍