nivin-pauly-file

നിവിന്‍പോളി പ്രതിയായ പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി വിശദമായി പരിശോധിക്കാന്‍ അന്വേഷണസംഘം. പ്രാഥമിക മൊഴിയില്‍ ഗുരുതര പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വിദേശത്ത് ബലാല്‍സംഗം നടന്നുവെന്ന് പറയുന്ന തീയതികളും പരിശോധിക്കും.

 

നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ദുബൈയില്‍വെച്ച് ബലാ‍ല്‍സംഗം ചെയ്തുവെന്നായിരുന്നു പരാതി. ഈ മാസങ്ങളില്‍ യുവതി കേരളത്തിലായിരുന്നുവെന്ന് വിവരം. യുവതി ജൂണില്‍ നല്‍കിയ പരാതിയില്‍ റൂറല്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചിരുന്നു.

ദുബായിലെ ഫ്ലോറല്‍ ക്രീക്ക് ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യ പരാതി. 2021ന് ശേഷം നിവിന്‍ ഈ ഹോട്ടലില്‍ താമസിച്ചിട്ടില്ലെന്നും അന്ന് പൊലീസ് സ്ഥിരീകരിച്ചു. 

ENGLISH SUMMARY:

Woman was in Kerala on days of alleged incident of sexual abuse in Dubai; has proof of Nivin shooting in Kerala