പീഡനം നടന്നെന്ന് പറയുന്ന ദിവസം നിവിന്‍ കൊച്ചിയിലെന്ന് വിനീത് ശ്രീനിവാസന്‍. 2023 ഡിസംബര്‍ 14ന് നിവിന്‍ ‘വര്‍ഷങ്ങള്‍ക്കുശേഷം’ സിനിമയുടെ ഷൂട്ടിലായിരുന്നു. മരടിലെ മാളിലും ഹോട്ടലിലും നടന്നു ഷൂട്ടിങില്‍ 300 ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുത്തു. ‘പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിവരെ ഷൂട്ടിങ് നടന്നതിന് കൃത്യമായ തെളിവുകളുണ്ട്. അന്വേഷണസംഘത്തിന് പലവിധ തെളിവും നല്‍കാമെന്നും വിനീത് മനോരമ ന്യൂസിനോട് പറഞ്ഞു.
2023 നവംബർ–ഡിസംബർ മാസങ്ങളിൽ ദുബായിൽ വച്ച് നിവിൻ, നിർമാതാവായ കെ.ആർ.സുനിൽ തുടങ്ങി ആറു പേർ ചേർന്ന് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി എന്നും യുവതി പറയുന്നു. ഇതിനു പിന്നാലെയാണ് കേസ് റജിസ്റ്റർ ചെയ്തത്. നിവിൻ ആറാം പ്രതിയാണ്. ആരോപണമുയർന്നതിനു തൊട്ടുപിന്നാലെ ഇക്കാര്യങ്ങൾ പൂർണമായി നിഷേധിച്ചുകൊണ്ട് നിവിൻ പോളി മാധ്യമങ്ങളെ കണ്ടിരുന്നു.