fire-thrissur

TOPICS COVERED

തൃശൂര്‍ മരത്താക്കരയില്‍ ഫര്‍ണീച്ചര്‍ കടയ്ക്ക് തീപിടിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.ഫയര്‍ ഫോഴ്സിന്റെ അഞ്ച് യൂണിറ്റുകളെത്തി തീയണയ്്ക്കാന്‍ ശ്രമം തുടരുന്നു. ഫര്‍ണിച്ചര്‍ കട പൂര്‍ണമായും കത്തി നശിച്ച നിലയിലായിരുന്നു. ദേശീയപാതയോരത്തോട് ചേര്‍ന്നാണ് കട പ്രവര്‍ത്തിച്ചുവന്നത്. അപകടമുണ്ടായ സമയത്ത് മഴ ഉണ്ടായിരുന്നതിനാല്‍ തീപിടിത്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. 

 

ഓര്‍ഡര്‍ നല്‍കി വീടുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നിര്‍മിച്ചെത്തിക്കുന്ന  കടയാണിത്. വലിയ തോതിലുള്ള നഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തമുണ്ടായതിനു പിന്നാലെ മേഖലയിലാകെ പുക പടര്‍ന്ന അവസ്ഥയിലാണ്.സുരക്ഷാജീവനക്കാരാണ് അപകടവിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല. 

Furniture Shop caught fire in Marathakkara:

A furniture shop caught fire in Marathakara, Thrissur. The accident happened around 4:30 in the morning. Five units of the fire force have reached and are trying to put out the fire. The shop was working next to the national highway. It was raining at the time of the accident which reduced the extent of the fire.