തിരുവനന്തപുരത്ത് ഗ്രാൻഡ് ജെമിനി സർക്കസ് പ്രദർശനം ഉദ്ഘാടനം ചെയ്തത് മന്ത്രി വി. എസ്.ശിവന്‍കുട്ടിയാണ്. സര്‍ക്കസ് ഉദ്ഘാടനം ചെയ്ത വിവരം മന്ത്രി തന്നെയാണ് തന്‍റെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഉദ്ഘാടനം ചെയ്യുന്ന ചിത്രവും മന്ത്രി പങ്കുവച്ചിരുന്നു. പിന്നാലെയാണ് നിരവധി കമന്‍റുകള്‍ നിറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.എം.മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തിക്കൊണ്ട് അന്ന് പ്രതിപക്ഷത്തായിരുന്ന വി.ശിവന്‍കുട്ടി അടക്കമുള്ളവര്‍ നിയമസഭയില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. സ്പീക്കറുടെ കസേര മറിച്ചിടുകയും മേശപ്പുറത്തുണ്ടായിരുന്ന കംപ്യൂട്ടറും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഒാര്‍മ്മിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റിനു താഴെ നിരവധിയാളുകള്‍ കമന്‍റുമായെത്തുന്നത്.
ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ
'സർക്കസിന് കേരള സമൂഹത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. സർക്കസ് സംഘം എത്തുമ്പോൾ ഒരു നാടിനാകെ ഉത്സവ ലഹരി ഉണ്ടാകുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് സർക്കസിന് ആ ആവേശം ഉണ്ടാകുന്നില്ലെങ്കിലും മലയാളി വിനോദത്തിനായി കയറിച്ചെല്ലാൻ ആഗ്രഹിക്കുന്ന ഒരിടമാണ് ഇന്നും സർക്കസ് കൂടാരം.
വലിയ പാരമ്പര്യമുള്ള സർക്കസ് കമ്പനിയാണ് ഗ്രാൻഡ് ജെമിനി സർക്കസ്. തിരുവനന്തപുരത്ത് ഗ്രാൻഡ് ജെമിനി സർക്കസ് പ്രദർശനം ഉദ്ഘാടനം ചെയ്തു.'