സംവിധാനങ്ങളില്‍ മാറ്റം വരില്ല എന്നത് തെറ്റായ ധാരണയെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു. മാറ്റം വരണമെങ്കില്‍ ഭരണ നേതൃത്വം നമ്മുടെ കൂടെ മാത്രമല്ല നമ്മള്‍ ഭരണനേതൃത്വത്തിന്‍റെയും കൂടെ നില്‍ക്കാറുണ്ടോ എന്ന് ചോദിക്കണമെന്ന് വേണുവിന്‍റെ ഭാര്യയും നിയുക്ത ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനും പറയുന്നു. നമ്മൾ ഉദ്ദേശിച്ച വേഗതയിൽ മാറ്റം സാധിക്കണം എന്നില്ലെന്നും ചിലയിടങ്ങളില്‍ അതിന് വേഗതകുറവായരിക്കുമെന്നും വേണു പറയുന്നു.
മാറ്റത്തിനായി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ശക്തമായ ശ്രമം വരുമ്പോഴും അതിന് തടയിട്ട് നില്‍ക്കുന്നവര്‍ രാഷ്ട്രീയനേതൃത്വമാണന്നും മാലിന്യ നിര്‍മാജര്‍നത്തില്‍ സംസ്ഥാനം പുറകില്‍ നില്‍ക്കുന്നതിന് വലിയൊരു ഉത്തരവാദിത്തം രാഷ്ട്രീയനേതൃത്വത്തിനാണെന്നും വേണു പറഞ്ഞു. എന്നാല്‍ മാറ്റം സമൂഹത്തിന് അകത്തുനിന്ന് തന്നെ വേണമെന്നു ശാരദ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ വയ്ക്കാം അഭിപ്രായവ്യത്യാസം പറയാം എന്നാല്‍ ആത്യന്തിമായി അജന്‍ഡ സെറ്റ് ചെയ്യുന്നത് രാഷ്ട്രീയ നേതൃത്വമാണ്. എങ്കിലും പരമാവധി ശ്രമിക്കും ഒരു കതകടച്ചാല്‍ ഒരു ജനല്‍ തുറക്കുമെന്നും ശാരദ. അതേസമയം എല്ലാ രംഗത്തും സ്ത്രീകളുടെ സുരക്ഷയ്ക്ക് വെല്ലുവിളികൾ ഉണ്ടെന്ന് പറഞ്ഞ ശാരദ മുരളീധരൻ സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നു സ്ത്രീയുടെ സുരക്ഷിതത്വം മനുഷ്യന്‍റെ സുരക്ഷിതത്വമാണെന്നും പറയുന്നു.
അടുത്ത ചീഫ് സെക്രട്ടറിയെ തീരുമാനിക്കുന്നത് നിലവിലുള്ള ചീഫ് സെക്രട്ടറി അല്ലെങ്കിലും തനിക്ക് അവസരം ലഭിച്ചാലും താന്‍ ശാരദയ്ക്ക് തന്നെ കൊടുക്കുമെന്നും തന്നെക്കാള്‍ കഴിവുള്ളയാള്‍ ശാരദയാണെന്നുമാണ് വേണുവിന്‍റെ പക്ഷം.