സിദ്ദിഖിന് എതിരായ ബലാൽസംഗക്കേസിൽ യുവനടിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ നടന്ന വിശദമൊഴിയെടുപ്പിൽ പരാതിക്കാരി ബലാൽസംഗ പരാതിയിൽ ഉറച്ച് നിന്നതോടെയാണ് അന്വേഷണ സംഘം അടുത്തഘട്ടത്തിലേക്ക് കടന്നത്. തിരുവനന്തപുരം ഒന്നാം ക്ലാസ് കോടതിയില്‍ വനിതാ മജിസ്ട്രറ്റാണ് മൊഴി രേഖപ്പെടുത്തുക.
സിനിമയുടെ കാര്യങ്ങൾ സംസാരിക്കാനെന്ന പേരിൽ വിളിച്ച് വരുത്തി ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് മൊഴി. 2016 ജനുവരിയിൽ - സുഖമായിരിക്കട്ടെ -എന്ന സിനിമയുടെ റിലീസിന് മുൻപായിരുന്നു പീഡനം. എന്നാൽ തീയതി കൃത്യമായി ഓർക്കുന്നില്ലന്നും നടി മൊഴി നൽകി. നടിയുടെ വൈദ്യ പരിശോധന നടത്തിയ പൊലീസ് 2016 ജനുവരി മാസത്തിൽ സിദ്ദിഖ് സംഭവം നടന്നതായി പറയുന്ന ഹോട്ടലിൽ താമസിച്ചിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനുള്ള വിവരശേഖരണം തുടങ്ങി. ഇതിനായി
ഹോട്ടലിലെ രേഖകള്‍ ഹാജരാക്കാന്‍ മസ്കറ്റ് ഹോട്ടലിന് നിര്‍ദേശം നൽകി. രഹസ്യമൊഴിയിലും ഉറച്ച് നിന്നാൽ പൊലീസ് സിദ്ദിഖിന്‍റെ ചോദ്യം ചെയ്യലിലേക്ക് കടക്കും.