actress-case

TOPICS COVERED

പീഡിപ്പിച്ചവര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷമെന്ന് പരാതിക്കാരിയായ നടി. ശാസ്ത്രീയ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറും. ഫോൺചാറ്റുകളും റെക്കോർഡിങ്ങുകളും അടക്കമുളള തെളിവുകൾ കയ്യിലുണ്ട്. ഭരണകക്ഷി എംഎൽഎ എന്നത് അന്വേഷണത്തെ സ്വാധീനിക്കും എന്ന് ഭയക്കുന്നില്ലെന്നും മുകേഷ് പദവിയില്‍ നിന്ന് രാജിവയ്ക്കണമെന്നും നടി മനോരമ ന്യൂസിനോട് പറഞ്ഞു.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

രാജി ആവശ്യവും സിപിഎം സംരക്ഷണവും തുടരുന്നതിനിടെ, നടിയുടെ പരാതിയില്‍ എം.മുകേഷ് എം.എല്‍.എയ്ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുത്ത് പൊലീസ്. കൊച്ചി മരട് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകളില്‍ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കയറി തുടങ്ങിയ വകുപ്പുകളും ചുമത്തി. കൊച്ചിയില്‍ ഇന്നലെ പത്തുമണിക്കൂര്‍ നീണ്ട പരാതിക്കാരിയായ നടിയുടെ മൊഴിയെടുക്കലിന് പിന്നാലെയാണ് നിര്‍ണായക നടപടി.   മുകേഷ് എവിടെയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നതിനിടെ,  തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ കൂട്ടി. വിവിധ കോണുകളില്‍ നിന്ന് മുകേഷിന്റെ രാജിക്കായി സമ്മര്‍ദ്ദം ശക്തമാകുകയാണ്.  .