മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കോടതി തീരുമാനമെടുക്കട്ടെയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ആടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുക മാത്രമല്ല സമൂഹത്തിന്റെ മാനസികാവസ്ഥയെ തകിടം മറക്കുകൂടിയാണ് ആരോപണങ്ങളിലൂടെ ചെയ്യുന്നത്. നടക്കുന്നത് ഒരു വലിയ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കമാണ് . പരാതികളെല്ലാം ആരോപണങ്ങളുടെ രൂപത്തിലാണ് നില്‍ക്കുന്നത്. കോടതിയ്ക്ക് ബുദ്ധിയും യുക്തിയുമുണ്ട് കോടതി തീരുമാനിക്കട്ടെ എന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.