കഥ കേള്‍ക്കാന്‍ വിളിച്ചുവരുത്തി വി.കെ.പ്രകാശ് ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവ കഥാകാരി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്ക് തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വി.കെ.പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. അതിക്രമം പുറത്തുപറയാതിരിക്കാന്‍ പിറ്റേദിവസം 10,000രൂപ അക്കൗണ്ടിലേക്ക് അയച്ചു. വി.കെ.പ്രകാശിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും യുവതി മനോരമ ന്യൂസിനോട് പറഞ്ഞു.