കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍ . അന്വേഷണസംഘത്തെ ഇക്കാര്യം അറിയിച്ചു . വെളിപ്പെടുത്തല്‍ നടത്തിയത് പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണെന്നും നടി പറഞ്ഞു. ആരോപണവിധേയന്റെ പേര് നടി വെളിപ്പെടുത്തിയിരുന്നില്ല
2013ല്‍ യുവനടന്‍ കടന്നുപിടിച്ചെന്നായിരുന്നു നടിയുടെ ആരോപണം. താന്‍ കരഞ്ഞപ്പോള്‍ മാപ്പു പറഞ്ഞു. സംഭവം തന്നെ മാനസികമായി തകര്‍ത്തു. പിന്നീട് ഈ നടനില്‍നിന്ന് മോശമായി ഒന്നുമുണ്ടായില്ല. ഇപ്പോള്‍ പ്രതികരിച്ചത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതുകൊണ്ടാണ്. നടന്‍റെ കുടുംബത്തെയോര്‍ത്ത് പേരു പറയുന്നില്ല. ഇനി ആ നടന്‍ ആരോടും ഇത് ചെയ്യരുതെന്നും സോണിയ മല്‍ഹാര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.