കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ചു. വിശാഖപ്പട്ടണത്തുനിന്ന് പൊലീസ് സംഘത്തിനൊപ്പമാണ് കുട്ടി എത്തിയത്. കുട്ടി സന്തോഷവതിയെന്ന് പൊലീസ് അറിയിച്ചു. വീട് വിട്ടുപോകാനുള്ള സാഹചര്യമെന്തെന്ന് കുട്ടിയോട് ചോദിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ ഇന്ന് രാത്രി ശിശുക്ഷേമസമിതിയില്‍ താമസിപ്പിക്കും. മാതാപിതാക്കളെ നാളെ വിളിപ്പിച്ചിട്ടുണ്ടെന്ന് സിഡബ്ള്യുസി ചെയര്‍മാന്‍ ഷാനിബ ബീഗം വ്യക്തമാക്കി.