ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പേരില്‍ തന്നെ വേട്ടയാടരുതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പ്രതികരിക്കേണ്ടത് സാംസ്കാരിക മന്ത്രിയാണ്. ഞാന്‍ ഗതാഗത മന്ത്രിയാണ് . നിയമം നിയമത്തിന്‍റെ വഴിയില്‍പോകും. ആരെയും സഹായിക്കാന്‍ ശ്രമിക്കില്ല. ഇതിൽ ഇനി തന്നോട് അഭിപ്രായം ചോദിക്കരുത്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ വേട്ടയാടുന്നു. എന്നില്‍ ഔഷധഗുണമില്ല.