ഇന്നലെ രാവിലെ എട്ടിന് കഴക്കൂട്ടത്തെ വാടകവീട്ടില്‍ കുട്ടിയും സഹോദരങ്ങളും തമ്മിൽ വഴക്ക് ഉണ്ടാകുന്നു. പിന്നാലെയാണ് പതിമൂന്നുകാരിയെ കാണാതാകുന്നത്. രാവിലെ വീട്ടിലെ വഴക്കുമുതല്‍ കുട്ടി കന്യാകുമാരിയിലെത്തിയതുവരെ എങ്ങനെെയെന്ന് പരിശോധിക്കാം.
- 8.150 അമ്മ കുട്ടിയെ വഴക്ക് പറയുന്നു, അടിക്കുന്നു.
- 8.30 അമ്മയും അച്ഛനും ജോലിക്ക് പോയി.
- 9.30 കുട്ടി വീട്ടിൽ നിന്നിറങ്ങുന്നു.
- 9.370 കഴക്കൂട്ടത്ത് കൂടി നടന്ന് പോകുന്നത് സി സി ടി വി ദൃശ്യങ്ങളിൽ.
- 11 കുട്ടി ബസ് കയറി തമ്പാനൂരിൽ.
- 12.15 കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രയിനിൽ കയറി.
- 1.15 കുട്ടി കാണാതായതായി മാതാപിതാക്കൾ അറിയുന്നു.
- 1.30 ട്രനിലെ യാത്രക്കാരി കുട്ടിയെ കാണുന്നു.
- 2.45 കുട്ടിയെ കാണാനില്ലന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിക്കുന്നു.
- 3.30 വ്യാപക തിരച്ചിലിന് തുടക്കം
- രാത്രി 9.45 , കുട്ടി നടന്ന് പോകുന്ന സി സി ടി വി ദൃശ്യം ലഭിക്കുന്നു.
- 12 ന് ആസാമിലേക്ക് ട്രയിൻ കയറിയെന്ന സംശയത്തിൽ പാലക്കാട് പരിശോധന.
- പുലർച്ചെ 4 ന് കുട്ടിയെ ട്രയിനിൽ കണ്ടതായി പാറശാല സ്വദേശി ബബിതയുടെ സന്ദേശം പൊലീസിന്.
- 4.15 കന്യാകുമാരി പോലിസിന് വിവരം കൈമാറുന്നു.
- 5.20 പൊലീസ് കന്യാകുമാരിയിലേക്ക്.
- 7.25 . പൊലീസ് കന്യാകുമാരിയില്‍.സമാന്തരമായി നാഗര്‍ കോവലിലിലും മറ്റിടങ്ങളിലും പരിശോധന
ENGLISH SUMMARY:
Timeleine of Journey of missing girl from home to Kanyakumari