sonia-thilakan-against-a-po

ദുരനുഭവം വെളിപ്പെടുത്തി തിലകന്റെ മകള്‍ സോണിയ. അച്ഛനുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാനാണെന്ന് പറഞ്ഞ് ഒരു പ്രമുഖന്‍ റൂമിലേക്ക് ചെല്ലാന്‍ വിളിച്ചു. ഉദ്ദേശ്യം മോശമായിരുന്നുവെന്ന് പിന്നീടുള്ള മെസേജുകളില്‍നിന്ന് മനസിലായി. തനിക്ക് സിനിമയില്‍ അവസരം വേണ്ടാത്തതിനാല്‍ അത് അവിടെ അവസാനിപ്പിച്ചു. തിലകന്‍റെ മരണശേഷമാണ് ഇത്തരം അനുഭവം ഉണ്ടായതെന്നും സോണിയ പറഞ്ഞു.