Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

സിനിമയിലെ ഏറ്റവും പ്രശസ്തരായ വ്യക്തികൾ പോലും നടിമാരെ ലൈം​ഗികമായി ഉപയോ​ഗിക്കുന്നുവെന്ന കാര്യത്തിൽ ഹേമ കമ്മിറ്റിക്ക് യാതൊരു സംശയവുമില്ലെന്ന് റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു. ചലച്ചിത്രമേഖലയിലെ പ്രമുഖർ തന്നെ സ്ത്രീകളെ ലൈം​ഗിക ചൂഷണത്തിന് വിധേയരാക്കിയിട്ടുണ്ട്. ആ പേരുകള്‍ കമ്മിറ്റി മുമ്പാകെ അവര്‍ അറിയിച്ചിട്ടുമുണ്ട്. ലൈംഗിക ചൂഷണം സംബന്ധിച്ച ആ മൊഴികള്‍ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ കുറിച്ചു. 

അവസരങ്ങള്‍ക്കായി സ്ത്രീകള്‍ വഴങ്ങേണ്ടിവരുന്നു എന്നതാണ് ചലച്ചിത്രമേഖലയെ മറ്റ് തൊഴില്‍ മേഖലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.  മറ്റ് പലമേഖലകളിലും ലൈംഗിക ചൂഷണമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കമ്മിറ്റി മുമ്പാകെ മൊഴിനല്‍കിയ ചില പുരുഷന്‍മാര്‍ ശ്രമിക്കുകയുണ്ടായി. ചലച്ചിത്രമേഖലയില്‍ മാത്രമാണിതെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. 

എന്നാല്‍ ചലച്ചിത്രമേഖലയിലെ ചൂഷണം മറ്റ് മേഖലകളില്‍ നിന്ന് വിഭിന്നമാണെന്നായിരുന്നു സ്തീകളില്‍ പലരുടേയും മൊഴി. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്ന നയം സിനിമയില്‍ മാത്രമെന്നും ചില സ്ത്രീകള്‍ മൊഴി നല്‍കി. പുരുഷന്‍മാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം ആവശ്യങ്ങളെ പ്രതിരോധിക്കാന്‍ രക്ഷിതാക്കളെയും അടുത്ത ബന്ധുക്കളെയും ഒപ്പം കൂട്ടാറുണ്ടെന്നും ചിലര്‍ മൊഴി നല്‍കി.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന കാസ്റ്റിങ് കൗച്ച് ആരോപണങ്ങൾ നടിമാരുടെ വെറുംവാക്കുകൾ മാത്രമല്ല, എല്ലാത്തിനുമുള്ള തെളിവുകളും കമ്മിഷന് മുമ്പാകെ നടിമാരിൽ പലരും ഹാജരാക്കിയിട്ടുണ്ട്. റിപ്പോർട്ടിലെ 94-ാം പാര​ഗ്രാഫ് മുതലാണ് ഈ കാര്യങ്ങൾ വിശദീകരിക്കുന്നത്. വിഡിയോ ക്ലിപ്പുകൾ, ഓഡിയോ ക്ലിപ്പുകൾ, വാട്ട്സ് ആപ്പ് മേസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ എന്നിവ പ്രമുഖ നടിമാരുൾപ്പടെ ഹാജരാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

മലയാള സിനിമാ രം​ഗത്ത് മുഖം കാണിക്കണമെങ്കിൽ തന്നെ ലൈം​ഗികമായി വഴങ്ങണമെന്നും, ആരും അറിയില്ലെന്നും നിർബന്ധിക്കാറുണ്ടെന്നാണ് പുതുമുഖ നടിമാരിൽ പലരും കമ്മിഷനോട് വെളിപ്പെടുത്തിയത്. ഇത് അവസാനിപ്പിക്കണം എന്നായിരുന്നു ഭൂരിഭാ​ഗം നടിമാരുടെയും കമ്മിഷനോടുള്ള ആവശ്യം. അഭിനയ മോഹവുമായെത്തിയ പല സ്ത്രീകളും ഈ ഒറ്റക്കാരണത്താൽ അവസരങ്ങൾ വേണ്ടെന്നുവെച്ച് സിനിമാ മേഖലയിൽ നിന്ന് പുറത്തു പോയിട്ടുണ്ട്.  

അക്ഷരാർത്ഥത്തിൽ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. സെക്സും വയലന്‍സും ഡ്രഗ്സും നിറഞ്ഞ്, സ്ത്രീകളെ അടക്കിവാഴുന്ന ആണധികാര കേന്ദ്രമാണ് സിനിമാലോകമെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പുരുഷന്‍മാര്‍ക്ക് വഴങ്ങിക്കൊടുത്തില്ലങ്കില്‍ സ്ത്രീകള്‍ക്ക് അവസരമില്ല. പ്രശസ്തരായ വ്യക്തികള്‍ പോലും സ്ത്രീകളെ ചൂഷണം ചെയ്തെന്ന് വ്യക്തമായെന്നും റിപ്പോര്‍ട്ടിലുണ്ട്. നഗ്നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സംവിധായകന്‍ നായികനടിയെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും മൊഴി. നടന്‍മാരില്‍ പലരും ലൊക്കേഷനിലെത്തുന്ന ലഹരിമരുന്ന് ഉപയോഗിച്ചെന്നും കണ്ടെത്തലുണ്ട്. 

ENGLISH SUMMARY:

Hema Committee Report; Names of prominent actors in the statements