malayalam-new-year-kerala

മലയാളത്തിന് ഇന്ന് ചരിത്രമുഹൂര്‍ത്തം. കൊല്ലവര്‍ഷം 1200 ചിങ്ങം ഒന്ന്. കര്‍ക്കടകത്തിന്‍റെ വറുതിക്കാലം കഴിഞ്ഞ് ഓണത്തിന്‍റെ സമൃദ്ധി സ്വപ്നം കാണുകയാണ് നാട്. കാര്‍ഷികവൃത്തിയില്‍ അടിസ്ഥാനമായിരുന്ന ഒരു നാടിന്‍റെ ജീവിതക്രമമാണ് ചിങ്ങമൊന്നിനെ മലയാളിക്ക് പുതുവര്‍ഷപ്പുലരിയാക്കുന്നത്. കര്‍ഷക ദിനമായാണ് കേരളം ചിങ്ങം  ഒന്നാചരിക്കുന്നത്.

ചിങ്ങപ്പുലരിയില്‍ ശബരിമലയിലും ദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭപ്പെടുന്നത്. നിയോഗമേറ്റെടുത്ത പുതിയ തന്ത്രിയുടെ സാന്നിധ്യത്തിൽ ശബരിമല നട തുറന്നു.  തന്ത്രി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തൻ കൂടി ശബരിമല തന്ത്രിയായി,  സന്നിധാനത്തെ  ചുമതലയേറ്റു. പിതാവ് കണ്ഠര് രാജീവരും സന്നിധാനത്ത് ഉണ്ടാകും. ഇന്ന് സന്നിധാനത്ത് ലക്ഷാർച്ചന അടക്കമുള്ള പൂജാ ചടങ്ങുകൾ നടക്കും. 21 ന് രാത്രി നട അടയ്ക്കും.

ENGLISH SUMMARY:

Malayalam new year begins today