വയനാട് തുരങ്കപ്പാതയ്ക്ക് എതിരായ പ്രചാരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തിരുവമ്പാടി എംഎല്‍.എ ലിന്റോ ജോസഫ്. പരിസ്ഥിത ആഘാത പഠനം നടത്തിയത് ബിനോയ് വിശ്വം അറിഞ്ഞിട്ടുണ്ടാകില്ല. എന്തായാലും ഇനിയൊരു പഠനത്തിന്റെ ആവശ്യമില്ല. നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ പശ്ചിമഘട്ടത്തിന് ഒരു ആഘാതവും ഉണ്ടാകില്ലെന്നും ലിന്റോ ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.