വയനാട് തുരങ്കപാതയില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ എതിര്‍ത്ത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം . ശാസ്ത്രീയമായ പഠനമില്ലാതെ മുന്നോട്ട് പോയാല്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകുമെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. മുഖ്യമന്ത്രിയെ സിപിഐ തിരുത്തുമ്പോള്‍ തുരങ്കപാതയെ ചൊല്ലി ഇടതുമുന്നണിയില്‍ പുതിയ പോര്‍മുഖം തുറക്കുകയാണ്.
വയനാട് ഉരുള്‍പൊട്ടലില്‍ മനുഷ്യജീവനുകള്‍ മണ്ണലടിയാതോടെയാണ് തുരങ്കപാത വീണ്ടും ചര്‍ച്ചയാവുന്നത്. മലകളെ കീറിമുറിച്ച് വനത്തിലൂടെ കോഴിക്കോട് വയനാട് തുരങ്കപാതക്കെതിരെ കഴിഞ്ഞ ദിവസം ബിനോയ് വിശ്വം തന്നെയാണ് വയനാട്ടില്‍ വെച്ച് ചര്‍ച്ചക്ക് തുടക്കമിട്ടത് . എന്നാല്‍ ബിനോയ് വിശ്വത്തെ പിന്‍തുണക്കാതെയും തുരങ്കപാതയുടെ സാധ്യത തള്ളാതെയുമായിരുന്ന ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം എന്നാല്‍ സ്വാതന്ത്ര്യദിനത്തില്‍ പതാകയുര്‍ത്തയ ബിനോയ് വിശ്വം തുരങ്കപാതയുടെ അനിവാര്യതയില്‍ വീണ്ടും സംശയമുയര്‍ത്തി . പരിസ്ഥിതിയുമായി ബന്ധപ്പെട്ടു ചെയ്യുന്ന എന്തു കാര്യവും രണ്ടു വട്ടം ആലോചിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി.
ആനക്കാംപൊയില്‍ മുതല്‍ കള്ളാടി വരെ വരുന്ന തുരങ്കപാത താമരശേരി ചുരത്തിന് ബദലായാണ് കണക്കാത്തുന്നത്. എന്നാല്‍ പശ്ചിമഘട്ടത്തിലെ കുന്നുകള്‍ തുരന്നുവേണോ ബദല്‍പാത എന്ന് സംശയം സിപിഐ ഉയര്‍ത്തുമ്പോള്‍ പദ്ധതി മുന്നണിക്കുള്ളില്‍ തര്‍ക്കങ്ങള്‍ക്ക് വഴിതുറക്കുകയാണ്.