eshwar-malpe

അര്‍ജുന്റെ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഈശ്വര്‍ മല്‍പെ. ഗംഗാവലി പുഴയിലെ ഒഴുക്ക് കുറഞ്ഞു. തിരച്ചിലിന് തടസ്സങ്ങളില്ല. മല്‍പെ ഉള്‍പ്പെടെ നാലുപേര്‍ നാളെ രാവിലെ തിരച്ചിലിന് ഇറങ്ങും. അര്‍ജുന്റെ ട്രക്കിന്റേതെന്ന് സംശയിക്കുന്ന ഭാഗം തിരച്ചിലില്‍ കണ്ടെത്തി. ട്രക്കിന്‍റെ ജാക്കിയാണ് കണ്ടെത്തിയത്. തന്റെ ട്രക്കിന്റെ ജാക്കി തന്നെയെന്ന് ഉടമ മനാഫ് മാധ്യമങ്ങളോട്  പറഞ്ഞു.