ഉള്ളുപൊള്ളി കരയുന്നൊരു കുഞ്ഞ്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് കരളലിയുന്നൊരമ്മ. അങ്ങനെയൊരമ്മയേയും കുഞ്ഞിനെയും കണ്ടു ചുരൽ മലയിലെ ദുരന്തമുഖത്ത് ഞങ്ങളുടെ കാമറാമാൻ സുരേഷ് വിശ്വം. ഒടുവിലവരുടെ കൂടിച്ചേരരിലിന് നിമിത്തമായതിൽ സന്തോഷം.
ഒന്നല്ല പലയാവർത്തി കരഞ്ഞു ആ കുഞ്ഞ്. തൊണ്ട പൊട്ടുമാറുച്ചത്തിൽ. ഉരുളലച്ചു വരുന്നത് കണ്ടവളാണ്. രക്ഷപെട്ടവ വളാണ്. ഭീതിയെറെയുണ്ട് കരച്ചിലിൽ. പുലർച്ചെ മുതൽ നേടിയലയുന്നതാണമ്മയെ. മറുകരയൊടുവിലവളമ്മയെ കണ്ടു.
ഒന്നു ചേരാൻ ഇരുവരും നോക്കി. വെള്ളമിപ്പോൾ പേടിയാണവർക്ക്. ദുരന്തമുഖത്തൊന്നു ചേർന്ന സ്നേഹമുളള മനുഷ്യർ അവർക്കായങ്ങനെ വീണ്ടുമെത്തി. അമ്മിഞ്ഞപ്പാൽ മതിയാവോളം നുകർന്നവളൊടുവിൽ. ഒന്നുചേരലിൽ.