TOPICS COVERED

ഉള്ളുപൊള്ളി കരയുന്നൊരു കുഞ്ഞ്.  കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് കരളലിയുന്നൊരമ്മ. അങ്ങനെയൊരമ്മയേയും കുഞ്ഞിനെയും കണ്ടു ചുരൽ മലയിലെ ദുരന്തമുഖത്ത് ഞങ്ങളുടെ കാമറാമാൻ സുരേഷ് വിശ്വം. ഒടുവിലവരുടെ കൂടിച്ചേരരിലിന് നിമിത്തമായതിൽ  സന്തോഷം.

ഒന്നല്ല പലയാവർത്തി കരഞ്ഞു ആ കുഞ്ഞ്. തൊണ്ട പൊട്ടുമാറുച്ചത്തിൽ. ഉരുളലച്ചു വരുന്നത് കണ്ടവളാണ്. രക്ഷപെട്ടവ വളാണ്. ഭീതിയെറെയുണ്ട് കരച്ചിലിൽ. പുലർച്ചെ മുതൽ നേടിയലയുന്നതാണമ്മയെ. മറുകരയൊടുവിലവളമ്മയെ കണ്ടു. 

ഒന്നു ചേരാൻ ഇരുവരും നോക്കി. വെള്ളമിപ്പോൾ പേടിയാണവർക്ക്. ദുരന്തമുഖത്തൊന്നു ചേർന്ന സ്നേഹമുളള മനുഷ്യർ അവർക്കായങ്ങനെ വീണ്ടുമെത്തി. അമ്മിഞ്ഞപ്പാൽ മതിയാവോളം നുകർന്നവളൊടുവിൽ. ഒന്നുചേരലിൽ.

Wayanad disaster cow and calf story: