എംഡിഎംഎയുമായി യുവതി യുവാക്കൾ ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിൽ. എംഡിഎംഎ വിൽപ്പനയ്ക്കായും ഉപയോഗത്തിനായും കൈവശം സൂക്ഷിച്ച ഒൻപത് അംഗ സംഘമാണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാക്കനാടുള്ള അപ്പാർട്ട്മെന്റിലെ പരിശോധനയിലാണ് ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന സംഘം പിടിയിലായത്. എല്ലാവരും 20നും 25 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ്. ഇവരുടെ കൈവശത്തുനിന്നും വില്പനക്കായി കവറുകളിൽ സൂക്ഷിച്ച നിലയിൽ 13 ഗ്രാം എംഡിഎംഐയും കണ്ടെടുത്തു. കാക്കനാട് പരിസരത്തും മയക്കുമെന്ന് വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് പിടിയിലായത്.