സർക്കാർ ഉദ്യോഗസ്ഥൻ പെൻഷൻ ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയ കേസിൽ പരിശോധനകൾക്കായി അന്വേഷണസംഘം കോട്ടയം നഗരസഭയിലെത്തി. നഗരസഭാ സെക്രട്ടറിയിൽ നിന്ന് വിവരങ്ങൾ തേടി. അതേസമയം മൂന്നാം ദിനവും പ്രതി അഖിൽ സി വർഗീസിനെ കണ്ടെത്താനായില്ല
നഗരസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പൊലീസാണ് നഗരസഭയിൽ പരിശോധന നടത്തിയത്.. സെക്രട്ടറി ബി അനിൽകുമാറിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.. കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.. അഖിൽ സി വർഗീസ് കോട്ടയത്ത് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറും അനുബന്ധ സംവിധാനങ്ങളും സാങ്കേതിക പരിശോധനയ്ക്ക് വയ്ക്കും..മരിച്ചുപോയ ശ്യാമള എന്ന വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരുന്നു ഓരോ മാസവും പെൻഷൻ തുക മാറ്റിയിരുന്നത്.. അഖിലിന്റെ സ്വന്തം അമ്മയുടെ പേരും ശ്യാമള എന്നായിരുന്നതിനാൽ അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചേർത്ത് അതിലേക്ക് ആയിരുന്നു പണം ശേഖരിച്ചിരുന്നത്. അതേസമയം അഖിൽ സി വർഗീസ്ജോലി ചെയ്യുന്ന വൈക്കം നഗരസഭയിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൻ്റെ പരിശോധന ആവശ്യപ്പെട്ട് നഗരസഭ കത്ത് നൽകി.
വളരെ ആർഭാടത്തോടെ ഓഫിസിൽ എത്തിയിരുന്ന അഖിൽ ചങ്ങനശ്ശേരിയിലേക്ക് സ്ഥലം മാറ്റത്തിനായുള്ള ശ്രമം നടത്തിവരികയായിരുന്നു.. പ്രതിക്കായി കൊല്ലത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്