
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകളും മൂന്ന് സെന്റീ മീറ്റര്‍ വീതമാണ് ഉയർത്തിയത്. നിലവിൽ 112.99 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. മുക്കൈപ്പുഴ, കൽപാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.