ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറുമായി നീരസത്തിലായിരുന്ന ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്തിന് പുതിയ നിയമനം. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന്‍ എ.ഡി.ജി.പി. ആയാണ് നിയമനം. എ.അക്ബറാണ് പുതിയ ഗതാഗത കമ്മിഷണര്‍. ഡിജിപി ടികെ വിനോദ്കുമാർ സ്വയം വിരമിക്കുന്നതോടെ എഡിജിപി യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയാവും. ഹർഷിത അട്ടല്ലൂരിയാണ് യോഗേഷ് ഗുപ്തക്ക് പകരം ബെവ്കോ എം.ഡിയാവുന്നത്. തൃശൂർ റേഞ്ച് ഡിഐജിയായ അജിത ബീഗത്തെ തിരുവനന്തപുരത്തേക്ക് മാറ്റി നിയമിച്ചു. നിലവിലെ ഡിഐജി നിശാന്തിനി ഡെപ്യൂട്ടേഷനിൽ പോകുന്ന ഒഴിവിലാണ്. കണ്ണൂർ ഡിഐജി തോംസൺ ജോസിന് തൃശൂർ റേഞ്ചിൻ്റെയും ചുമതല നൽകി. സി എച്ച് നാഗരാജു ക്രൈംബ്രാഞ്ച് ഐജിയാകും.