Akhil Marar will give money to CMDRF, Campaign Against cmdrf: Will the case survive if it goes to court?, wayanad landslide today live updates, mundakai landslide, chooralmala landslide, rescue ops, rescue operations, military help, chooralmala, meppadi, - 1

തിരുവനന്തപുരം കൊച്ചുവേളിയിലെ വ്യവസായ പാര്‍ക്കില്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ എന്‍.ഒ.സിയില്ലാതെ. 171 ഫാക്ടറികളാണ് വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കഴിഞ്ഞ ജൂണ്‍മാസത്തിലും പ്ലാസ്റ്റിക് യൂണിറ്റിനു പുലര്‍ച്ചെ തീപിടിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 25 ലെ പുലരിയില്‍ കൊച്ചുവേളിയില്‍ കണ്ട വന്‍ തീപിടുത്തമാണിത്. ഫയര്‍ഫോഴ്സിന്‍റെ അശ്രാന്ത പരിശ്രമവും , ഭാഗ്യവും കൊണ്ടാണ് ഈ പ്ലാസ്റ്റിക് യൂണിറ്റിലെ തീ മറ്റു ഫാക്ടറികളിലേക്ക് പടരാത്തത്. തീയണയ്ക്കാനായി ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ ഫാക്ടറിക്ക് സമീപമെത്തിയത് ഏറെ പണിപ്പെട്ട്.

അന്നെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെല്ലാം പറഞ്ഞത് ഫയര്‍ എന്‍.ഒ.സി യില്‍ കര്‍ശനമായ നടപടിയെന്നാണ് . എന്നാല്‍ ആ ഫാക്ടറി മാത്രമല്ല അവിടെയുള്ള ഒരു ഫാക്ടറിക്കും ഫയര്‍ എന്‍.ഒ.സി ഇല്ലെന്നാണ് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നത്. വ്യവസായ പാര്‍ക്കിന്‍റെ സമീപത്ത് സി.എന്‍.ജി പമ്പും എല്‍.പി.ജി ഗ്യാസ് ഗോഡൗണും ഒക്കെയാണുള്ളത്. നടപടി ആവശ്യപ്പെട്ട് വ്യവസായ പാര്‍ക്കിന്‍റെ സമീപത്തുള്ള  റസിഡന്‍സ് അസോസിയേഷനും ഫയര്‍ഫോഴ്സിനെ സമീപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Factories in Kochuveli Industrial Park are operating without Fire NOC