മീറ്റര്‍ റീഡര്‍ തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കി താല്‍ക്കാലിക നിയമനം തുടര്‍ന്നു ജല അതോറിറ്റി. 530 പേരടങ്ങുന്ന റാങ്ക് പട്ടിക നിലനില്‍ക്കുമ്പോഴാണ് 2072 പേര്‍ താല്‍ക്കാലികക്കാരായി ജോലിചെയ്യുന്നത്. സാങ്കേതിക യോഗ്യത വേണ്ട തസ്തികയിലേക്ക് മാനദണ്ഢങ്ങള്‍ ലംഘിച്ചുള്ള താല്‍ക്കാലിക നിയമനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍
2022 ലാണ് 530 പേരടങ്ങുന്ന ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. ആകെ നടത്തിയ നിയമനം 39. പിന്നീട് നിയമനം നടത്തിയില്ലെന്നു മാത്രമല്ല ലിസ്ററിലുള്ളവരുടെ നാലിരിട്ടി താല്‍ക്കാലിക നിയമനം നടത്തി. വിവരാവകാശം വഴി ഉദ്യോഗാര്‍ഥികള്‍ നേടിയ കണക്കുപ്രകാരം 2072 . ലിസ്റ്റ് പ്രാബല്യത്തില്‍ വരുമ്പോള്‍തന്നെ 1050 താല്‍ക്കാലികക്കാര്‍ ുണ്ടായിരുന്നു. ലിസ്റ്റിലുള്ളവരില്‍ ഭൂരിഭാഗവും പി.എസ്.സി പരീക്ഷയെഴുതുന്നതിനുള്ള പ്രായപരിധി കഴിഞ്ഞവരാണ്.
ജലജീവന്‍ മിഷന്‍ കൂടി എത്തിയപ്പോള്‍ കണക്ഷനുകളുടെ എണ്ണം 54 ലക്ഷമാായി. സ്മാര്‍ട് മീറ്റര്‍ എത്തിയതോടെ മീറ്ററ്‍ റീഡറുടെ ആവശ്യമില്ലെന്നാണ് ജലഅതോറിറ്റിയുടെ നിലപാട്. എന്നാല്‍ സ്മാര്‍ട് മീറ്റര്‍ സ്ഥാപിച്ചതു തന്നെ കേടായെന്നാണ് ഉദ്യോഗാര്‍ഥികള്‍ പറയുന്നത്.