വഖഫ് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചേക്കും. വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്തണമെന്നും സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം എന്നും നിര്‍ദേശമുണ്ട്. ബില്ലിന്റെ കരട് എംപിമാർക്ക് നൽകി. മുസ്‍ലിം ലീഗ് ബില്ലിനെതിരെ ശക്തമായി രംഗത്തെത്തി.
വഖഫ് ബോര്‍ഡിന്‍റെ ഖടനയിലും അധികാരങ്ങളിലും കാര്യമായ മാറ്റം വരുത്തുന്ന ബില്ലാണ് സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. വഖഫ് ബോര്‍ഡില്‍ ചുരുങ്ങിയത് രണ്ട് അമുസ്‍ലിംകളെയും രണ്ട് വനിത അംഗങ്ങളെ ഉള്‍പ്പെടുത്തണം. മുനിസിപ്പാലിറ്റിയില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ തിരഞ്ഞെടുക്കപ്പെട്ട മുസ്‍ലിം വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ വേണം. സി.ഇ.ഒ. മുസ്‍ലിം ആയിരിക്കണമെന്ന നിബന്ധനയും പുതിയ ബില്ലില്‍ ഒഴിവാക്കി. വഖഫ് ഭൂമി സംബന്ധിച്ച ഇടപാടുകളില്‍ അന്തിമ തീരുമാനം ജില്ലാ കലക്ടര്‍മാരുടേതായിരിക്കും. വഖഫ് കൗൺസിലിന്‍റെ അധികാരം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. കുറ്റപ്പെടുത്തി ഇന്ന് രാവിലെയാണ് ബില്ലിന്റെ കരട് എം.പിമാര്‍ക്ക് നല്‍കിയത്.