കോഴിക്കോട് തോട്ടുമുക്കം യുപി സ്കൂളിലെ പ്രധാനാധ്യാപിക ഷെറീന ടീച്ചര്‍ സ്കൂള്‍ ഗ്രൂപ്പിലൊരു ശബ്ദസന്ദേശമയച്ചു. വയനാട്ടിലെ കൊച്ചുകൂട്ടുകാര്‍ക്കായി നമുക്ക് എന്തെങ്കിലും ചെയ്യാനാവുമോ എന്ന്. തൊട്ടടുത്ത ദിവസം വിദ്യാര്‍ഥികള്‍ ആ ചോദ്യത്തിന് നല്‍കിയ മറുപടി കണ്ട് സ്കൂള്‍ ഒന്നടങ്കം ഞെട്ടി.
പേന, പെന്‍സില്‍, പുസ്തകങ്ങള്‍, വാട്ടര്‍ ബോട്ടില്‍. അങ്ങനെ പറ്റാവുന്ന എന്തും കുരുന്നുകള്‍ എത്തിച്ചു. സ്കൂള്‍ തുറപ്പിന് വീട്ടില്‍ വഴക്കിട്ട് വാങ്ങിവച്ചതാണ് പലതും. ചിലര്‍ക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചവ. ചിലരാകട്ടെ കയ്യിലുള്ള കുഞ്ഞ് സമ്പാദ്യം കൊണ്ട് വാങ്ങിയവ. ഇതെല്ലാം അവര്‍ വയനാട്ടിലെ ദുരന്തമുഖത്തെ കൂട്ടുകാര്‍ക്ക് നല്‍കി.
ഒരു ദിവസം കൊണ്ട് കുട്ടികളുടെ ഭാഗത്ത് നിന്ന് ഇത്രയും പ്രതികരണമുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. സമാഹരിച്ച സാധനങ്ങള്‍ സ്കൂള്‍ മാനേജ്മെന്‍റിന്‍റെ നേതൃത്വത്തില്‍ വരും ദിവസം വയനാട്ടിലെയേക്ക് കൊണ്ടുപോകും.