ബിസിനസിലെ വലിയ പാഠങ്ങൾ പഠിപ്പിച്ചു തന്നത് കേരളമാണെന്നും മലയാളികളുടെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഇത്തവണ നാലായിരത്തിലധികം പുതിയ ഡിസൈനുകൾ അവതരിപ്പിക്കുന്നതായും രാംരാജ് കോട്ടൺ ചെയർമാൻ കെ.ആർ.നാഗരാജൻ.. ഇന്ത്യയുടെ വസ്ത്ര പാരമ്പര്യത്തെ ലോകമെങ്ങും എത്തിക്കാനുള്ള രാംരാജിന്റെ യജ്ഞത്തിന് എല്ലാകാലത്തെയും ശക്തമായ പിന്തുണ കേരളമാണെന്നും കെ ആർ നാഗരാജൻ പറഞ്ഞ
പിന്നിട്ട് വന്ന വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ രാംരാജ് ചെയർമാൻ കെ ആർ നാഗരാജന് രാംരാജ് എന്നാൽ ആത്മസംതൃപ്തിയുടെ ബിസിനസ് ആണ്. ഏറ്റവും ഗുണമേന്മയുള്ള കോട്ടൺ മിതമായ നിരക്കിൽ ഉപഭോക്താക്കളിൽ എത്തിക്കുക എന്ന ലക്ഷ്യം തന്നെയായിരുന്നു വിജയത്തിന്റെ രഹസ്യവും.
വിദേശ വസ്ത്രങ്ങൾ ഇടംപിടിച്ച മാർക്കറ്റിൽ ഇന്ത്യൻ തനത് വസ്ത്രങ്ങൾ അഭിമാന വസ്ത്രങ്ങളാക്കാൻ കഴിഞ്ഞു എന്നാണ് രാംരാജിന്റെ അഭിമാനം. ബിസിനസ് യാത്രയിൽ ശക്തമായ പിന്തുണ നൽകിയ മലയാളി ഉപഭോക്താക്കൾക്ക് ഓണക്കാലത്ത് നൽകുന്ന വസ്ത്രങ്ങളുടെ ഗുണമേന്മയിലും വൈവിധ്യങ്ങളിലും വിട്ടുവീഴ്ചയില്ല
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അവരവരുടെ സംസ്കാരം അറിഞ്ഞുള്ള 4,000 പുതിയ ഡിസൈനുകളാണ് രാംരാജ് ഓണ വിപണിയിൽ എത്തിച്ചിരിക്കുന്നത്