ഉരുൾപൊട്ടൽ നാശം വിതച്ച കോഴിക്കോട് വിലങ്ങാട് ഉണ്ടായത് കോടികളുടെ നാശനഷ്ടമാണ്. 18 വീടുകൾ കൂടാതെ നിരവധി കെട്ടിടങ്ങളും കടകളും റോഡുകളും പാലങ്ങളും കൃഷിയും നഷ്ടമായി. 150 ലേറെ കുടുംബങ്ങൾ ക്യാമ്പുകളിൽ ഇപ്പോഴും തുടരുകയാണ്. സർക്കാർ സംവിധാനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ദുരിതബാധിതർ.