- 1

ചാലിയാർ പുഴയിൽ തിരച്ചലിന് പോയി കുടുങ്ങിയ 18 രക്ഷാപ്രവർത്തകരെ കരയ്ക്കെത്തിച്ചു.18  പേരും സുരക്ഷിതരാണെന്ന് വയനാട് സൗത്ത് ഡി എഫ് ഒ അജിത്ത് കെ രാമൻ മനോരമ ന്യൂസിനോട് പറഞ്ഞു. ഇവിടെ നിന്ന് കണ്ടെടുത്ത മൃതദേഹം എയർലിഫ്റ്റ് ചെയ്തു.

 

സൂചിപ്പറയുടെ സമീപത്തെ കാന്തപ്പാറയിലാണ് 18 അംഗ രക്ഷാപ്രവർത്തക സംഘം ഇന്നലെ  കുടുങ്ങിയത്.രാത്രിയായതിനാൽ ഇവർക്ക് കരയിലേക്ക് എത്താൻ ആയില്ല.രക്ഷാദൗത്യം സംഘം ഇവരെ പരപ്പൻപാറയിൽ എത്തിച്ചു.

ചാലിയാറിന്റെ തീരത്ത് മൃതദേഹ ഭാഗങ്ങൾ തിരഞ്ഞ് പോയി വനത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കേരള പൊലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ടീമും സ്ഥലത്തെത്തി. തണ്ടർ ബോൾട്ട് ഉൾപ്പെടുന്ന കമാൻഡോകൾ അടങ്ങിയ പത്തംഗ സംഘമാണ് ദൗത്യത്തിൽ പങ്കാളികളായത്. 

ENGLISH SUMMARY:

18 rescuers who were trapped in Chaliyar river were brought to the shore