
വയനാടിന്റെ നോവും വേവും പറയുമ്പോള്‍ ബേസില്‍ ജോസഫും സണ്ണി വെയ്നും അബുസലിമും ലൈവത്തണിനിടെ പലവട്ടം കണ്ണീര്‍ തുടച്ചു. പൊരുതിജയിച്ച മനുഷ്യരാണ് വയനാട്ടുകാരെന്നും ബഹുമാനത്തോടെയുള്ള സഹായങ്ങളാണ് അവര്‍ക്ക് വേണ്ടെതെന്നും ബേസില്‍ പറഞ്ഞു. ദുരന്തഭൂമിയില്‍ ശാസ്ത്രജ്ഞര്‍ ഈ ഘട്ടത്തില്‍ തന്നെ എത്തണമെന്നും ഓര്‍മയില്‍ നിന്നല്ല, അനുഭവത്തില്‍ നിന്നാണ് പരിഹാരം വേണ്ടതെന്നും കല്‍പറ്റ നാരായണനും പറഞ്ഞു.