sunny-wayne

വയനാട്ടുകാരന്‍  സുജിത് ഉണ്ണികൃഷ്ണനെ മലയാളി അറിയുന്നത് സണ്ണി വെയിന്‍ എന്ന താരമായാണ്. വയനാടിനെ വെയ്ന്‍ എന്നു ചുരുക്കി പേരിനൊപ്പം വിളക്കിച്ചേര്‍ത്ത നടന്‍. സമയം കിട്ടുമ്പോഴൊക്കെ ചുരം കയറുന്ന സണ്ണിക്ക് ജന്മനാടിന്‍റെ അടിവേരിളക്കിയ ദുരന്തം ഉള്‍ക്കൊള്ളാനായിട്ടില്ല. 

'ഒരു രാത്രികൊണ്ട് ഒരുപാട് ജീവനാണ് പോയത്. ജനിച്ച ഈ മണ്ണില്‍ ഇങ്ങനെ സംഭവിക്കുമ്പോള്‍ വലിയ ദുഖമുണ്ട്. പലരും വിളിച്ച് സേഫ് അല്ലെന്ന് ചോദിച്ചു.  ഒന്നോ രണ്ടോ ദിവസം ഇവിടെ വന്ന് താമസിച്ചവര്‍ക്ക് പോലും ഈ സാഹചര്യം താങ്ങാനാകുന്നില്ല. ഇത്രയും സ്നേഹമുള്ളവരെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നാണ് പലരും പറയുന്നത്. രാഷ്ട്രീയം കൊണ്ടുവരാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ നാടിനെയും നാട്ടുകാരെയും പഴയതുപോലെ ആക്കി തരണം എന്നാണ് അഭ്യര്‍ത്ഥന. '- സണ്ണി വെയിന്‍.